രാജാവും അമൃതും
ബുദ്ധിമാന്മാരുടെ നാട്ടിൽ അതി ബുദ്ധിമാനായ ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലം കൈയ്യായി മാത്രമായിരിക്കാൻ എന്നും വിധിക്കപ്പെട്ട അതിസമർദ്ധനും ജനപ്രിയനും ആയ ഒരു മന്ത്രിയും ഉണ്ടായിരുന്നു.
ഒരിക്കൽ ആ നാട്ടിൽ ഒരു പകർച്ചവ്യാദി പിടിപെട്ടു. ജനങ്ങൾ മരിച്ച് വീണ്ടു. മന്ത്രിയും രാജാവും അക്ഷീണം പ്രയത്നിച്ചിട്ടും നാടിനെ ആ വിപത്തിൽ നിന്ന് മാറ്റി നിർത്താൻ ആയില്ല. ഒടുവിൽ അവിടത്തെ ചക്രവർത്തി അകലെ ഒരു നാട്ടിലെ പ്രബുദ്ധനായ ഒരു വൈദ്യനെ നാടിനെ രക്ഷിക്കാൻ ഏൽപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നാട്ടിലെ ഒരു കുന്നിൽ വളരുന്ന ഒരു മരുന്ന് നൽകിയാൽ അസുഖം മാറിയേക്കാം എന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ഈ മരുന്ന് വളരെ കുറച്ചേ ഉള്ളു എന്നും, രണ്ട് അമാവാസി നാളുകളിൽ തുടർച്ചയായി കഴിച്ചാലേ അതിന് ഫലമുണ്ടാവൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.
രാജാവ് സന്തോഷവാനായി. ചക്രവർത്തി മരുന്ന് എത്തിക്കാൻ ഉള്ള ഏർപ്പാടുകൾ ചെയ്ത് കൊടുത്തു. എന്നാൽ അത് ഉപയോഗിക്കാൻ ഉള്ള ചുമതല രാജാവിനെ ഏൽപിച്ചു. രാജാവ് കൊട്ടാരത്തിൽ മരുന്ന് നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കി. ശേഷം നാടാകെ കൊട്ടാരത്തിൽ എത്തി മരുന്ന് വാങ്ങാൻ വിളമ്പരം ചെയ്തു. പുതു പ്രതീക്ഷയുടെ ഉണർവിൽ ജനം അമാവാസി നാളിൽ കൊട്ടാരത്തിലേക്ക് ഇരച്ച് കയറി. കരുതിയ മരുന്നെല്ലാം എല്ലാവർക്കും ആയി രാജാവിനു കൊടുക്കേണ്ടി വന്നു. ജനങ്ങൾ സന്തുഷ്ടരായി മടങ്ങി.
എന്നാൽ രാജാവിന്റെ മനസ്സിൽ അപ്പോഴും ആദി ആയിരുന്നു. കൊട്ടാരത്തിനകത്തും പുറത്തും മുറുമുറുപ്പുകൾ തുടങ്ങി.
ദിവസങ്ങൾ കഴിഞ്ഞു. വീണ്ടും ഒരാമവാസി നാൾ എത്തി. ജനങ്ങളോട് മരുന്ന് കയ്യിൽ ഇല്ല എന്ന സത്യം എങ്ങനെ എങ്ങനെ പറയും എന്നോർത്തു രാജാവ് തല പുകച്ചു. അങ്ങനെ അമാവാസി കടന്ന് പോയി. ആദ്യം കഴിച്ച മരുന്നിന്റെ ഗുണം പതിയെ ഇല്ലാതായി തുടങ്ങി. ജനങ്ങൾ മരണത്തിന് വീണ്ടും കീഴടങ്ങിക്കൊണ്ടിരുന്നു. രാജാവിന്റെ ദീർഘ വീക്ഷനമില്ലായ്മയാണ് ഉറ്റവരെ കൊന്നതെന്ന് ജനം തിരിച്ചറിഞ്ഞ് തുടങ്ങി. എന്നാൽ രാജാവ് പിന്മാറിയില്ല. ചക്രവർത്തിയോട് വീണ്ടും സഹായം അഭ്യർദ്ധിച്ചു. അദ്ദേഹത്തിന് ഇനി ഇതിൽ ഒന്നും ചെയ്യാനില്ലായിരുന്നു.. എങ്ങിലും വൈദ്യന്റെ ഉപദേശ പ്രകാരം മറ്റൊരു മരുന്ന് അദ്ദേഹം കണ്ടെത്തി നൽകി. എന്നാൽ ആദ്യ അമാവാസി നാളിൽ മരുന്ന് സേവിച്ചവർക്ക് ഇത് കഴിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
രാജാവ് വീണ്ടും അസ്വസ്ഥനായി. എന്ത് ചെയ്യുമെന്നറിയാതെ രാജാവും മന്ത്രിയും നാടും വിറങ്ങലടിച്ച് നിന്നു . മറ്റൊരു നാട്ടിൽ നിന്നു മൃതസഞ്ജീവനി യുമായി ചക്രവർത്തി വീണ്ടും വരുമെന്ന പ്രതീക്ഷയിൽ, ഉറ്റവർക്ക് ഒന്നും പറ്റരുതേ എന്ന പ്രാർത്ഥനയിൽ ആ നാട് ഇന്നും ജീവിക്കുന്നു....
Comments
Post a Comment