രാജാവും അമൃതും
ബുദ്ധിമാന്മാരുടെ നാട്ടിൽ അതി ബുദ്ധിമാനായ ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലം കൈയ്യായി മാത്രമായിരിക്കാൻ എന്നും വിധിക്കപ്പെട്ട അതിസമർദ്ധനും ജനപ്രിയനും ആയ ഒരു മന്ത്രിയും ഉണ്ടായിരുന്നു. ഒരിക്കൽ ആ നാട്ടിൽ ഒരു പകർച്ചവ്യാദി പിടിപെട്ടു. ജനങ്ങൾ മരിച്ച് വീണ്ടു. മന്ത്രിയും രാജാവും അക്ഷീണം പ്രയത്നിച്ചിട്ടും നാടിനെ ആ വിപത്തിൽ നിന്ന് മാറ്റി നിർത്താൻ ആയില്ല. ഒടുവിൽ അവിടത്തെ ചക്രവർത്തി അകലെ ഒരു നാട്ടിലെ പ്രബുദ്ധനായ ഒരു വൈദ്യനെ നാടിനെ രക്ഷിക്കാൻ ഏൽപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നാട്ടിലെ ഒരു കുന്നിൽ വളരുന്ന ഒരു മരുന്ന് നൽകിയാൽ അസുഖം മാറിയേക്കാം എന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ഈ മരുന്ന് വളരെ കുറച്ചേ ഉള്ളു എന്നും, രണ്ട് അമാവാസി നാളുകളിൽ തുടർച്ചയായി കഴിച്ചാലേ അതിന് ഫലമുണ്ടാവൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജാവ് സന്തോഷവാനായി. ചക്രവർത്തി മരുന്ന് എത്തിക്കാൻ ഉള്ള ഏർപ്പാടുകൾ ചെയ്ത് കൊടുത്തു. എന്നാൽ അത് ഉപയോഗിക്കാൻ ഉള്ള ചുമതല രാജാവിനെ ഏൽപിച്ചു. രാജാവ് കൊട്ടാരത്തിൽ മരുന്ന് നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കി. ശേഷം നാടാകെ കൊട്ടാരത്തിൽ എത്തി മരുന്ന് വാങ്ങാൻ വിളമ്പരം ചെയ്തു. പുതു പ്രതീക്ഷയുടെ ഉണർവി...