പുതിയൊരു അദ്ധ്യായം
ഒരു എഴുപത് പേജ് പുസ്തകത്തിലെ ഒരു പേജ് കൂടി എഴുതി കഴിയാറാകുന്നു. മറുപുറം എടുക്കുന്നതിനു മുൻപ് അതുവരെ എഴുതിയത് ഒന്ന് ഓടിച്ചു വായിക്കാം എന്ന് കരുതി. ഇത് വരെ എഴുതിയത് എന്താണെന്ന് കൂടി ഓർമയില്ല. കേട്ടെഴുതി പോകുമ്പോൾ എന്താണ് എഴുതുന്നതെന്ന് പോലും നമ്മൾ ചിന്തിക്കാറില്ലല്ലോ. അങ്ങനെ എഴുതി പോകുന്നത് കൊണ്ട് എന്താണ് പ്രയോചനം എന്ന ചിന്തയിന്മേൽ വായിക്കാൻ തീരുമാനിച്ചതാണ്. അത്ര രസമുള്ള കാര്യമായിരിക്കില്ല എന്ന ആദ്യം തോന്നിയെങ്കിലും തുടങ്ങി കഴിഞ്ഞപ്പോൾ എനിക്ക് രസമായി. വളരെ ഭംഗിയായി എഴുതി തുടങ്ങിയ പേജ് രണ്ട് വരി കഴിഞ്ഞപ്പോൾ പ്രാകൃതമായ ഏതോ ഭാഷയെ അനുസ്മരിപ്പിക്കുന്നത് കാണുമ്പോൾ എനിക്ക് ചിരി വന്നു. എല്ലാ പേജിന്റെ തുടക്കവും ഒടുക്കവും ഇങ്ങനെ തന്നെ ആകുന്നത് എന്ത് കൊണ്ടായിരിക്കും..... ആ.... അറിയില്ല. അറിയുമായിരുന്നെങ്കിൽ ആ പുസ്‌തകം എന്ത് ഭംഗിയുള്ളതായേനെ. പേജിലുടനീളം വെട്ടും കുത്തും ആകെ ബഹളമാണ്. ഓരോ വെട്ടിത്തിരുത്തലുകൾ കാണുമ്പോളും ഞാൻ ഓർക്കും, എഴുതിയപ്പോൾ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ പേജ് എങ്കിലും ഭംഗിയാക്കാമായിരുന്നുവെന്ന്. പറ്റിയത് പറ്റി.. പേജിലെ ബാക്കിയുള്ള സ്ഥലത്തെങ്കിലും ശ്രദ്ധിച്ചു എ...